പോസ്റ്റുകള്‍

May, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നഷ്ടബോധങ്ങളേ നന്ദി

ഇമേജ്
എന്തൊക്കെയോ എഴുതണമെന്നുണ്ട്. പക്ഷെ, വാക്കുകൾ മനസ്സിൽ വരുന്നത് വേറെ ഭാഷയിലാണ് ചിലപ്പോഴൊക്കെ. മാതൃഭാഷ ഇടയ്ക്കൊക്കെ എന്നെ വ്യാകുലയാക്കുന്നു . പറിച്ചു നട്ട മരത്തിനു വേരുകൾ പിടിച്ചു തുടങ്ങിയെന്നു സങ്കല്പ്പം ചിലപ്പോഴൊക്കെ ഒരു നേർത്ത നൊമ്പരമാകുന്നു.. പിന്നെ, പിറന്ന നാട്ടിലിപ്പോ ഞാനൊരു മറുനാട്ടുകാരി . ഒരോരോ തിരിച്ചു പോകലുകളിലും ആ തോന്നലുകൾക്കു  ഉറപ്പു കൂടുന്നുണ്ട്.

അവിചാരിതമായി വീണു കിട്ടിയ ശനിയാഴ്ചയും പച്ചക്കറിക്കടയിലെ ചക്കപ്പഴവും മുളക് തൈകളും ഒക്കെ ഉള്ളിലെ നഷ്ടബോധത്തിനു വളം വെച്ച് കൊടുത്തു. നൊമ്പരങ്ങളെ തലോടി വളർത്തുന്നതിലല്ലോ കാര്യം: അവയെ വരമ്പത്ത് നിർത്തി, നേരെ പാടത്തെ ചേറിലേക്കിറങ്ങി   ഞാറിന്റെ കെട്ടും പിടിച്ചു പുഞ്ചിരിക്കുന്നതിലാണല്ലോ കാര്യം!
അതുകൊണ്ടു, ഒരു തുണ്ടു ചക്കപ്പഴവും മുളക് തൈകളായും വഴുതനത്തൈകളും വണ്ടി. 
ചക്കപ്പഴം കൊച്ചു കുടുംബവുമായി പങ്കു വച്ച് ആസ്വദിച്ച്. "ചക്കക്കുരു ചേർത്ത സാമ്പാറിന് നല്ല രുചി " എന്ന് പറയാനും കണ്ണ് നിറഞ്ഞാൽ തുടക്കനും എനിക്ക് എന്റെ പ്രിയയാണ് കൂടെയുണ്ടല്ലോ എന്നത് എത്ര ആശ്വാസം!

വള്ളി വീശിത്തുടങ്ങിയ പാവലും, ചെടിച്ചച്ചട്ടികളിൽ നിന്നും ഉത്സാഹത്തോടെ എത്തി നോക്ക…

After the Rain

ഇമേജ്
ഒരാഴ്ചയായി പെയ്തു നിന്ന മഴ തോർന്നു.
ഇടയ്ക്കിടെ വെയിൽ  തെളിയുന്നുണ്ട്. എന്നാലും തണുപ്പ് പറ്റിക്കൂടി നിൽക്കുന്നു.
ഞായറാഴ്ച വെറുതെ റൂഷ് വാലി ബീച്ച് എന്ന സ്ഥലത്തു പോയി. സാധാരണ, ഒന്റാറിയോ തടാകത്തിന്റെ തീരത്തു വരെ നടന്നു പോകാൻ വഴിയുണ്ടാവും. ആ പാത ഇപ്പോൾ വെള്ളത്തിനടിയിലാണ്. 
 കാർ പാർക്ക് ചെയ്യാനുള്ള സ്ഥലം കുറച്ചു ഉയർന്നതാണ്. അവിടെ നിന്നും കുറച്ചു ഫോട്ടോ എടുത്തു.
മേലെ ഉള്ള ചിത്രം കണ്ടിട്ട് എന്ത് തോന്നുന്നു? നല്ല്ല കാറ്റും ഉണ്ടായിരുന്നതുകൊണ്ട് അധിക നേരം നില്ക്കാൻ പറ്റിയില്ല. എന്നാലും ഒരു കാഴ്‌ച കണ്ടു : ഒരു പരുന്തു മേലെ വട്ടമായിട്ടു പറക്കുന്നു. ഇടയ്ക്കിടെ നന്നായി താഴോട്ട് വിരുന്നും ഉണ്ട്. ഒരു കുഞ്ഞിക്കിളി അതിന്റെ പിന്നാലെ ബഹളം വച്ച് നിൽക്കും ഉണ്ട്.
പരുന്തു കുഞ്ഞിക്കിളിയുടെ മുട്ട എടുക്കാനുള്ള ശ്രമത്തിലാണെന്നു മനസ്സിലായി. പരുന്താണ് ചിത്രത്തിൽ കാണുന്നത്.  ഇന്നലെ ബസ് കയറാൻ നിൽക്കുമ്പോൾ കണ്ട ഒരു കാഴ്‌ച ആണ് താഴെ.  മഴയ്ക്ക് ശേഷമുള്ള കാഴ്ചകൾ ഇഷ്ടപ്പെട്ടോ?

Rain in toronto

ഇമേജ്
മഴ 
തോരാത്ത മഴ 
ഇന്നലെ കാലത്തു തുടങ്ങിയ മഴ ഇതുവരെയും തീർന്നിട്ടില്ല.നാളെയും തീരില്ല എന്ന് കാലാവസ്ഥ പ്രവചനം.
സാധാരണ ഇവിടെ മഴ വന്നാൽ പെട്ടെന്ന് തീരും. 
ചിലപ്പോൾ ഡോൺവാലി പാർക്ക് വേ എന്ന റോഡ് ഇന്ന് അടയ്ക്കുവേണ്ടി വരും. ഡോൺ നദി  റോഡിലേക്ക് കയറി ഒഴുകാൻ സാധ്യത കാണുന്നുണ്ട്. 

ആകാശം കണ്ടില്ലേ? ആകെ മൂടിക്കെട്ടി , ആകുലപ്പെട്ട് ...
മണ്ണിനും മഴ മതിയായെന്നു തോന്നുന്നു.  
നഷ്ടപ്പെടുന്ന വേനൽ ദിവസങ്ങളെ ഓർത്തു മഴയെ കുറ്റം പറയുകയാണ് ഞാനും.
പനാടൊക്കെ, നാട്ടിൽ വച്ച് മഴ വളരെ പ്രിയപ്പെട്ടവളായിരുന്നു. മഴയെ പെണ്ണായി കാണാനാണ് ഇന്നും പ്രിയം. 

ഗ്ലോബൽ warming എന്ന് പറയാം- നാൽപതു വർഷത്തിൽ ഒരിക്കലൊക്കെയേ ഇവിടെ ഇങ്ങനെ വരാറുള്ളൂ എന്ന് വാർത്തയിൽ പറഞ്ഞു. ചിലപ്പോൾ ഇനി എല്ലാ വർഷവും ഇത് പ്രതീക്ഷിക്കാമത്രേ. 
മുത്തശ്ശി പറയും പോലെ കലികാലം ആണോ? 
മഴയാണെന്നും പറഞ്ഞു മടി പിടിച്ചിരിക്കാൻ പറ്റില്ലല്ലോ. ജോലിക്കു പോകണമല്ലോ. കുടയും പിടിച്ചു പൊക്കാൻ ഒരു മഴ ദിവസം അല്ലെ? സാധാരണ ഇവിടെ കുടയും കൊണ്ട് വെളിയിൽ പോകാറില്ല: കാറ്റ് കൂടുതലായതിനാൽ കുട ഒടിഞ്ഞു പോകും. ഇന്നിപ്പോൾ കാറ്റില്ല , വെറും മഴ; അതും വേറെയുതേ നിന്ന് പെയ്യുന്ന മഴ. ചിണുങ്ങി കരയുന്ന കുട്ടിയെ…

Spring is here

ഇമേജ്
മാർച്ച് മാസം തുടങ്ങുമ്പോഴേ ആലോചിച്ചു തുടങ്ങിയതാണ് , ഗാർഡനിങ് തുടങ്ങണമെന്ന് . പക്ഷെ ഈക്കൊല്ലം നല്ല തണുപ്പായിരുന്നു. ഏപ്രിലും വന്നു  പോയി.  എന്നിട്ടും നല്ല കാലാവസ്ഥ   ആയിട്ടില്ല.
എന്തായാലും ഒരു രസത്തിനു വേണ്ടി മുള വന്ന ഒരു ഉരുളക്കിഴങ്ങു എടുത്തു വെറുതെ ഒരു ചെടിച്ചട്ടിയിൽ വച്ച്. വീടിന്റെ അകത്തു തന്നെയാണ് വച്ചതു. ഒന്ന് രണ്ടു പാവൽ കുരുവും വെറുതെ ഇട്ടു വെച്ചു .
പിന്നെ നോക്കുമ്പോൾ ദാ ഉരുളക്കിഴങ്ങു  ഇല വന്നു പൊങ്ങി നോക്കുന്നു. അതോടെ പ്രിയതമനെ നിർബ്ബന്ധിച്ചു ഇത്തിരി കൂടി വലിപ്പമുള്ള ഒരു ചട്ടി വാങ്ങിപ്പിച്ചു. അതിന്റെ കൂടെ കുറച്ചു കുഞ്ഞി പൂച്ചെടികളും വാങ്ങി.
അതാണ് ഉരുളക്കിഴങ്ങു ചെടി . ഇനി അതിലും വലിയ ഒരു കണ്ടൈനർ  വേണമെന്ന് തോന്നുന്നു.  അത് പറഞ്ഞപ്പോളാ ഓർത്തത്, എന്റെ പൂക്കൾ കാണിച്ചില്ലല്ലോന്ന് . 
എല്ലാം ഇപ്പൊ വീടിന്റെ  അകത്തു തന്നെയാണ് . ഈ ചെടിയുടെ പേരൊന്നും എനിക്കറിയില്ല. ഇവിടെ "പേരെനിയൽസ് " എന്നാണ് പറയുന്നത്. തണുപ്പുകാലത്തും ഇതിന്റെ വേര് മണ്ണിന്റെ അടിയിൽ നിന്നുകൊള്ളും. മഞ്ഞു മാറുമ്പോൾ വീണും കിളിർത്തു വരും .  പാവൽക്കുരു ഇനിയും ഉണർന്നിട്ടില്ല.  കുറച്ചു കൂടുതൽ സമയം എടുക്കും എന്ന് തോന്നുന…