Rain in toronto

മഴ 
തോരാത്ത മഴ 
ഇന്നലെ കാലത്തു തുടങ്ങിയ മഴ ഇതുവരെയും തീർന്നിട്ടില്ല.നാളെയും തീരില്ല എന്ന് കാലാവസ്ഥ പ്രവചനം.
സാധാരണ ഇവിടെ മഴ വന്നാൽ പെട്ടെന്ന് തീരും. 
ചിലപ്പോൾ ഡോൺവാലി പാർക്ക് വേ എന്ന റോഡ് ഇന്ന് അടയ്ക്കുവേണ്ടി വരും. ഡോൺ നദി  റോഡിലേക്ക് കയറി ഒഴുകാൻ സാധ്യത കാണുന്നുണ്ട്. 

ആകാശം കണ്ടില്ലേ? ആകെ മൂടിക്കെട്ടി , ആകുലപ്പെട്ട് ...
മണ്ണിനും മഴ മതിയായെന്നു തോന്നുന്നു.  
നഷ്ടപ്പെടുന്ന വേനൽ ദിവസങ്ങളെ ഓർത്തു മഴയെ കുറ്റം പറയുകയാണ് ഞാനും.
പനാടൊക്കെ, നാട്ടിൽ വച്ച് മഴ വളരെ പ്രിയപ്പെട്ടവളായിരുന്നു. മഴയെ പെണ്ണായി കാണാനാണ് ഇന്നും പ്രിയം. 





ഗ്ലോബൽ warming എന്ന് പറയാം- നാൽപതു വർഷത്തിൽ ഒരിക്കലൊക്കെയേ ഇവിടെ ഇങ്ങനെ വരാറുള്ളൂ എന്ന് വാർത്തയിൽ പറഞ്ഞു. ചിലപ്പോൾ ഇനി എല്ലാ വർഷവും ഇത് പ്രതീക്ഷിക്കാമത്രേ. 
മുത്തശ്ശി പറയും പോലെ കലികാലം ആണോ? 
മഴയാണെന്നും പറഞ്ഞു മടി പിടിച്ചിരിക്കാൻ പറ്റില്ലല്ലോ. ജോലിക്കു പോകണമല്ലോ. കുടയും പിടിച്ചു പൊക്കാൻ ഒരു മഴ ദിവസം അല്ലെ? സാധാരണ ഇവിടെ കുടയും കൊണ്ട് വെളിയിൽ പോകാറില്ല: കാറ്റ് കൂടുതലായതിനാൽ കുട ഒടിഞ്ഞു പോകും. ഇന്നിപ്പോൾ കാറ്റില്ല , വെറും മഴ; അതും വേറെയുതേ നിന്ന് പെയ്യുന്ന മഴ. ചിണുങ്ങി കരയുന്ന കുട്ടിയെപ്പോലെ, വാശിപിടിച്ചു നിൽക്കുന്ന മഴ . 

മഴ നിങ്ങള്ക്ക് ഒരു സന്തോഷമാണോ? അതോ ശല്യമാണോ? 
അഭിപ്രായം പറയുമല്ലോ, അല്ലേ ?


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Spring is here

Thudakkam

After the Rain