Spring is here

മാർച്ച് മാസം തുടങ്ങുമ്പോഴേ ആലോചിച്ചു തുടങ്ങിയതാണ് , ഗാർഡനിങ് തുടങ്ങണമെന്ന് . പക്ഷെ ഈക്കൊല്ലം നല്ല തണുപ്പായിരുന്നു. ഏപ്രിലും വന്നു  പോയി.  എന്നിട്ടും നല്ല കാലാവസ്ഥ   ആയിട്ടില്ല.
എന്തായാലും ഒരു രസത്തിനു വേണ്ടി മുള വന്ന ഒരു ഉരുളക്കിഴങ്ങു എടുത്തു വെറുതെ ഒരു ചെടിച്ചട്ടിയിൽ വച്ച്. വീടിന്റെ അകത്തു തന്നെയാണ് വച്ചതു. ഒന്ന് രണ്ടു പാവൽ കുരുവും വെറുതെ ഇട്ടു വെച്ചു .
പിന്നെ നോക്കുമ്പോൾ ദാ ഉരുളക്കിഴങ്ങു  ഇല വന്നു പൊങ്ങി നോക്കുന്നു. അതോടെ പ്രിയതമനെ നിർബ്ബന്ധിച്ചു ഇത്തിരി കൂടി വലിപ്പമുള്ള ഒരു ചട്ടി വാങ്ങിപ്പിച്ചു. അതിന്റെ കൂടെ കുറച്ചു കുഞ്ഞി പൂച്ചെടികളും വാങ്ങി.
അതാണ് ഉരുളക്കിഴങ്ങു ചെടി . ഇനി അതിലും വലിയ ഒരു കണ്ടൈനർ  വേണമെന്ന് തോന്നുന്നു. 
അത് പറഞ്ഞപ്പോളാ ഓർത്തത്, എന്റെ പൂക്കൾ കാണിച്ചില്ലല്ലോന്ന് . 

എല്ലാം ഇപ്പൊ വീടിന്റെ  അകത്തു തന്നെയാണ് . ഈ ചെടിയുടെ പേരൊന്നും എനിക്കറിയില്ല. ഇവിടെ "പേരെനിയൽസ് " എന്നാണ് പറയുന്നത്. തണുപ്പുകാലത്തും ഇതിന്റെ വേര് മണ്ണിന്റെ അടിയിൽ നിന്നുകൊള്ളും. മഞ്ഞു മാറുമ്പോൾ വീണും കിളിർത്തു വരും . 
പാവൽക്കുരു ഇനിയും ഉണർന്നിട്ടില്ല.  കുറച്ചു കൂടുതൽ സമയം എടുക്കും എന്ന് തോന്നുന്നു . 
എന്റെ വീട് എന്ന് വച്ചാൽ, ഒരു ഫ്ലാറ്റ്  ആണ്. പതിനേഴാം നിലയിൽ ആണ് താമസം. ഇന്നലെ എനിക്കൊരു ബാൽക്കണി ഉണ്ട് കേട്ടോ. വേനൽ ആയാൽ അവിടെ ചെടിച്ചട്ടികൾ വെക്കാം. 

ഇത് വരെ ഞാൻ കൃഷി ഒന്നും ചെയ്തിട്ടില്ല. ഇത് ആദ്യത്തെ പരീക്ഷണം ആണ്. 
അഭിപ്രായം ഉണ്ടെങ്കിൽ പറയണേ .

അഭിപ്രായങ്ങള്‍

  1. പകരുക, പകരുക ഹൃദയവിചാരങ്ങൾ !

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായിക്കുന്നുണ്ടെന്നു അറിഞ്ഞതിൽ വളരെ സന്തോഷം. നീയാണെന്റെ ധൈര്യം

      ഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Thudakkam

After the Rain