പോസ്റ്റുകള്‍

ഏപ്രിൽ, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

oru visesham

ഇമേജ്
ഇന്നലെ കാലത്തു ടെലിവിഷനിൽ കണ്ടതാണ്: ഒരു യുവതി പന്ത്രണ്ടു നില   ഉയരം ഉള്ള ഒരു ക്രയിനിൽ ഇരിക്കുന്നു. അതെന്താ കഥ എന്ന് നോക്കിയപ്പോഴാ മനസ്സിലായത് യുവതി പാതിരാത്രിയിൽ അവിടെ കയറികൂടിയതെന്ന്. ആത്മഹത്യ ചെയ്യാനാണ് എന്നാണ് ഞാൻ വിചാരിച്ചത് . ഏതായാലൂം, ഇവിടത്തെ firefighters നല്ല വിധത്തിൽ കൈകാര്യം ചെയ്തു ആളെ താഴെ എത്ത്തിച്ചു. പിന്നല്ലേ മനസ്സിലായത്, രക്ഷപെടുത്തലിന്റെ പ്രയാസം! ഒരു രണ്ടു മണിക്കൂർ നേരം കൊണ്ടാണ് രക്ഷകൻ മുകളിൽ എത്തിയത് . അപ്പോഴേക്കും അയാൾ തളർന്നു പോയി . ആ സ്ത്രീ ഏതായാലും ചാടിയൊന്നുമില്ല. താഴത്തെത്തിയതും പോലീസ് സ്ത്രീയെ അറസ്റ് ചെയ്തു. അതോടെ അവരുടെ സന്തോഷം മങ്ങി. Firefighter ഒരു കാര്യം മാത്രം പറഞ്ഞു: അവർ എങ്ങനെയാ അതിന്റെ മുകളിൽ കേറിയതെന്ന് അറിഞ്ഞാൽ കൊള്ളാം  എന്ന്. അത് തന്നെയാണ് ഇപ്പൊ എനിക്കും അറിയാനുള്ളത്. പോലീസ് കേസ് എടുത്തിട്ടുണ്ട് . വേറൊരു ആളിന്റെ സ്ഥലത്തു അതിക്രമിച്ചു കേറിയത്തിനും പിന്നെ പബ്ലിക് mischief ചെയ്തതിനും .  എന്തായാലും ആൾ ഇപ്പോൾ ജയിലിൽ ആണ് . ഇന്ന് കോടതിയിൽ ഹാജരാക്കും. എന്തോ പന്തയം വല്ലതും വച്ചിട്ട് മേലെ കേറിയതായിരിക്കും എന്നും എന്നും പിന്നെ ഇഅവിടെ പെട്ട് പോയെന്നും

Thudakkam

വെറുതെ ഒരു ദിവസം ഒരു തോന്നൽ: വീണ്ടും മലയാളത്തിൽ എഴുതാൻ കഴിയും എന്ന്. പിന്നെ കുറച്ചു നേരം ഗവേഷണം ചെയ്തപ്പോൾ മനസ്സിലായി ബ്ലോഗറിൽ എങ്ങനെ മലയാളത്തിൽ എഴുതാമെന്ന്. കണ്ടില്ലേ, വളരെ എളുപ്പം. സെറ്റിങ്സിൽ ഒരു ചെറിയ മാറ്റം വരുത്തിയാൽ മതി . പഠിച്ചിരുന്ന കാലത്തു മലയാളം എഴുത്തു ഒരു വിനോദമായിരുന്നു. ജീവിതം പറിച്ചു നട്ടപ്പോൾ ഭാഷയും കൈവിട്ടു പോയി എന്ന് കുറെ നാൾ കരുതി. ഇപ്പോൾ നിങ്ങൾ പറയൂ എങ്ങനെ ഉണ്ടെന്ന് . ഇനിയും എഴുതട്ടെയോ ?