After the Rain

ഒരാഴ്ചയായി പെയ്തു നിന്ന മഴ തോർന്നു.
ഇടയ്ക്കിടെ വെയിൽ  തെളിയുന്നുണ്ട്. എന്നാലും തണുപ്പ് പറ്റിക്കൂടി നിൽക്കുന്നു.
ഞായറാഴ്ച വെറുതെ റൂഷ് വാലി ബീച്ച് എന്ന സ്ഥലത്തു പോയി. സാധാരണ, ഒന്റാറിയോ തടാകത്തിന്റെ തീരത്തു വരെ നടന്നു പോകാൻ വഴിയുണ്ടാവും. ആ പാത ഇപ്പോൾ വെള്ളത്തിനടിയിലാണ്. 

 കാർ പാർക്ക് ചെയ്യാനുള്ള സ്ഥലം കുറച്ചു ഉയർന്നതാണ്. അവിടെ നിന്നും കുറച്ചു ഫോട്ടോ എടുത്തു.
മേലെ ഉള്ള ചിത്രം കണ്ടിട്ട് എന്ത് തോന്നുന്നു? നല്ല്ല കാറ്റും ഉണ്ടായിരുന്നതുകൊണ്ട് അധിക നേരം നില്ക്കാൻ പറ്റിയില്ല. എന്നാലും ഒരു കാഴ്‌ച കണ്ടു : ഒരു പരുന്തു മേലെ വട്ടമായിട്ടു പറക്കുന്നു. ഇടയ്ക്കിടെ നന്നായി താഴോട്ട് വിരുന്നും ഉണ്ട്. ഒരു കുഞ്ഞിക്കിളി അതിന്റെ പിന്നാലെ ബഹളം വച്ച് നിൽക്കും ഉണ്ട്.
പരുന്തു കുഞ്ഞിക്കിളിയുടെ മുട്ട എടുക്കാനുള്ള ശ്രമത്തിലാണെന്നു മനസ്സിലായി. പരുന്താണ് ചിത്രത്തിൽ കാണുന്നത്. 
ഇന്നലെ ബസ് കയറാൻ നിൽക്കുമ്പോൾ കണ്ട ഒരു കാഴ്‌ച ആണ് താഴെ. 
മഴയ്ക്ക് ശേഷമുള്ള കാഴ്ചകൾ ഇഷ്ടപ്പെട്ടോ?

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നഷ്ടബോധങ്ങളേ നന്ദി

Spring is here