നഷ്ടബോധങ്ങളേ നന്ദി

എന്തൊക്കെയോ എഴുതണമെന്നുണ്ട്. പക്ഷെ, വാക്കുകൾ മനസ്സിൽ വരുന്നത് വേറെ ഭാഷയിലാണ് ചിലപ്പോഴൊക്കെ. മാതൃഭാഷ ഇടയ്ക്കൊക്കെ എന്നെ വ്യാകുലയാക്കുന്നു . പറിച്ചു നട്ട മരത്തിനു വേരുകൾ പിടിച്ചു തുടങ്ങിയെന്നു സങ്കല്പ്പം ചിലപ്പോഴൊക്കെ ഒരു നേർത്ത നൊമ്പരമാകുന്നു.. പിന്നെ, പിറന്ന നാട്ടിലിപ്പോ ഞാനൊരു മറുനാട്ടുകാരി . ഒരോരോ തിരിച്ചു പോകലുകളിലും ആ തോന്നലുകൾക്കു  ഉറപ്പു കൂടുന്നുണ്ട്.

അവിചാരിതമായി വീണു കിട്ടിയ ശനിയാഴ്ചയും പച്ചക്കറിക്കടയിലെ ചക്കപ്പഴവും മുളക് തൈകളും ഒക്കെ ഉള്ളിലെ നഷ്ടബോധത്തിനു വളം വെച്ച് കൊടുത്തു. 
നൊമ്പരങ്ങളെ തലോടി വളർത്തുന്നതിലല്ലോ കാര്യം: അവയെ വരമ്പത്ത് നിർത്തി, നേരെ പാടത്തെ ചേറിലേക്കിറങ്ങി   ഞാറിന്റെ കെട്ടും പിടിച്ചു പുഞ്ചിരിക്കുന്നതിലാണല്ലോ കാര്യം!

അതുകൊണ്ടു, ഒരു തുണ്ടു ചക്കപ്പഴവും മുളക് തൈകളായും വഴുതനത്തൈകളും വണ്ടി. 

ചക്കപ്പഴം കൊച്ചു കുടുംബവുമായി പങ്കു വച്ച് ആസ്വദിച്ച്. "ചക്കക്കുരു ചേർത്ത സാമ്പാറിന് നല്ല രുചി " എന്ന് പറയാനും കണ്ണ് നിറഞ്ഞാൽ തുടക്കനും എനിക്ക് എന്റെ പ്രിയയാണ് കൂടെയുണ്ടല്ലോ എന്നത് എത്ര ആശ്വാസം!


വള്ളി വീശിത്തുടങ്ങിയ പാവലും, ചെടിച്ചച്ചട്ടികളിൽ നിന്നും ഉത്സാഹത്തോടെ എത്തി നോക്കുന്ന മറ്റു തൈകളും ... 

അതേ , നൊമ്പരങ്ങളോട് നന്ദി പറഞ്ഞു സന്തോഷങ്ങളെ  ആശ്ലേഷിച്ചു ഇവിടെ എന്റെ ജീവിതം തളിർക്കുന്നു, പൂക്കുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

After the Rain

Thudakkam